Ticker

6/recent/ticker-posts

തിരുവമ്പാടി പഞ്ചായത്തിന് സൗജന്യമായി ഭൂമി നൽകിയ പ്രശ്നത്തിലെ നിക്ഷിപ്ത താൽപര്യവും ക്രമക്കേടും പരിശോധിക്കണം ; എൽ ഡി എഫ്



തിരുവമ്പാടി :
തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണ വാർഡിൽ സബ് സെൻറർ പണിയുന്നതിനായി ഒരു വ്യക്തി ,ഭൂമി നൽകിയ പ്രശ്നത്തിലെ നിക്ഷിപ്ത താൽപര്യവും ക്രമക്കേടും പരിശോധിക്കണമെന്ന് എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

5 സെൻറ് ഭൂമി സൗജന്യമായി നൽകുമ്പോൾ അതിലേക്ക് എത്താൻ 200 മീറ്റർ റോഡ് ഫോർമേഷൻ നടത്തി കോൺക്രീറ്റ് പ്രവർത്തി ചെയ്യേണ്ടതുണ്ട് .

അതിനു വൻ തുക വേണ്ടിവരും ഫലത്തിൽ സ്ഥലത്തിൻറെ വിലയെക്കാൾ എത്രയോ മടങ്ങ് പഞ്ചായത്ത് ഇതിനായി വിനിയോഗിക്കേണ്ടിവരും ഈ റോഡ് ഉപയോഗപ്പെടുത്തി റിയൽ എസ്റ്റേറ്റ് താല്പര്യക്കാർക്ക് ലാഭം ഉണ്ടാക്കാൻ പഞ്ചായത്തിന്റെ പൊതു പണം ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥാവിശേഷമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.

നേരത്തെ ഈ ഭൂമി സൗജന്യമായി നൽകുന്ന പ്രശ്നം വന്നപ്പോൾ തന്നെ ചില പരാതിക്കാർ രംഗത്ത് വന്നിട്ടുണ്ട്. ഈ ഭൂമി വയൽ ഭൂമിയാണോ എന്ന് പരിശോധിക്കണമെന്ന് ശക്തമായ പരാതി ഉണ്ടായി. 

ആ പരാതിയെ സംബന്ധിച്ച പരിശോധന നടത്താൻ പഞ്ചായത്ത് ഭരണസമിതി ഒരു ഉപസമിതി വയ്ക്കുകയുണ്ടായി എന്നാൽ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതിനു മുമ്പേതന്നെ സ്ഥലം രജിസ്റ്റർ നടത്തിയത് ഇക്കാര്യത്തിലുള്ള ദുരൂഹത വർധിപ്പിക്കുന്നു.

 ഇക്കാര്യത്തിൽ ഗൗരവമായ പരിശോധന നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണമെന്ന് എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ അബ്രഹാം മാനുവൽ അധ്യക്ഷനായി സി എൻ പുരുഷോത്തമൻ, ഗണേഷ് ബാബു 'കെഎം മുഹമ്മദലി 'ഫിറോസ് ഖാൻ ,ഗീത വിനോദ്,ഗോപിലാൽ വിൽസൺ താഴത്തുപറമ്പിൽ ഫൈസൽ ,ജോസ് അഗസ്റ്റിൻ, ബേബി മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments