താമരശ്ശേരി:
ഷഹബാസ് വധക്കേസിലെ പ്രതികളെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കണം,അന്വേഷണം പൂർത്തിയാവുന്ന മുറക്ക് കണ്ടത്തുന്ന പ്രതികളുടെ തുടർ വിദ്യാഭ്യാസം വിലക്കണം , കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ വന്നത്, നിയമത്തിലെ പഴുതുകളെകുറിച്ച് ബോധവാന്മാരായ പ്രതികൾ ദയ അർഹിക്കുന്നില്ല.
വിദ്യാർത്ഥികൾക്കിടയിൽ വയലൻസ് കൂടി വരുന്നു സർക്കാർ ശക്തമായ നിയമ നിർമാണം നടത്തണം ,ട്യൂഷൻ സെന്ററുകൾ നടത്തിപ്പിന് ചട്ടങ്ങൾ ഇറക്കണമെന്നുമാണ് ഇമെയിൽ ക്യാംപെയിനിലെ ഉള്ളടക്കം . വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയായ min.edu@kerala.gov.in ലേക്കാണ് അയക്കുന്നത്
വ്യത്യസ്ഥ മേഖലകളിലായി ക്യാംപെയ്നിന് നേതൃത്വം നൽകാൻ കാവ്യ വി ആർ എം പി സി ജംഷിദ് ,അൻഷാദ് മലയിൽ , റിയാസ്,ജസീർ അലി,വി കെ ഇറാഷ്,ആൻസി സവാദ്,അഭിനന്ദ് താമരശ്ശേരി,സിദ്ധിഖ് ഈർപ്പോണ ഫസല ബാനു ഷബീർ പനക്കോട് തുടങ്ങിയവർ നേതൃത്വം നൽകും .
0 Comments