തിരുവമ്പാടി :
മുത്തപ്പൻ പുഴകളരിക്കലിനു സമീപം മുണ്ടത്താനത്ത് ലൂയീസിൻ്റെ വാഴത്തോട്ടത്തിൽ കാട്ടാനക്കൂട്ടം കയറി 500 കുല വന്ന വാഴകൾ ആനനശിപ്പിച്ചു കഴിഞ്ഞ രാത്രിയിൽ ഇരുവഞ്ഞിപുഴ കടന്നു വന്ന ആനക്കൂട്ടം സോളാർ ഫെൻസിങ്ങ് ചവിട്ടിമറിച്ചാണ് കൃഷിയിടത്തിൽ എത്തിയത് ആനശല്യം ഈ പ്രദേശത്ത് വ്യാപകമായിട്ട് ഉണ്ടെങ്കിലും വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലന്നും
മേലെ മുത്തപ്പൻപുഴ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി എന്നാൽ അത് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചിട്ടില്ലന്നും .
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കർഷകന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും കാട്ടാനയെ ഉൾകാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും വാർഡ് മെമ്പർ മഞ്ചു ഷിബിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
0 Comments