Ticker

6/recent/ticker-posts

ലഹരിക്ക് നോ പറയാം, ബോധവത്കരണ ക്ലാസ് സംഘിപ്പിച്ചു.



പുതുപ്പാടി: 
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ കൈതപ്പൊയിൽ ലിസ കോളേജ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ  ബോധവൽകരണ ക്ലാസ്സ്  പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നിസ ശരീഫ് ഉദ്ഘാടനം ചെയ്തു, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഗുണൻ എം മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു,


 സിന്തറ്റിക് ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ യാകെ പിന്തുണ വേണമെന്നും വിദ്യാർത്ഥികൾ നിദാന്ത ജാഗ്രത പുലർത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ലിസ കോളേജ് ഡയറക്ടർ ഫാദർ നിജു തലച്ചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് ജില്ലാ പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, യൂത്ത് കോഡിനേറ്റർ അൻഷാദ് മലയിൽ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ശിൽപ പരിപാടിക്ക് നന്ദിയും പറഞ്ഞു.തുടർന്ന് സിവിൽ എക്സൈസ് ഓഫീസർ ഷെഫീഖ് അലി ക്ലാസിന് നേതൃത്വം കൊടുത്തു

Post a Comment

0 Comments