തിരുവമ്പാടി :
തിരുവമ്പാടി ഇക്രഹ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് "സ്നേഹ സ്പർശം" എന്ന പേരിൽ സമൂഹത്തിന് പുതിയ മാതൃക സമർപ്പിച്ചത്.
രണ്ടുവർഷത്തോളമായി തിരുവമ്പാടി ഇസ്ലാമിക് സെന്റർ ബിൽഡിങ്ങിൽ പ്രവർത്തിച്ചവരുന്ന ഇക്രഹ് സ്കൂളിലെ കുരുന്നുകൾ അവരുടെ ബർത്ത് ഡേ ദിവസത്തിലെ ആഘോഷങ്ങളിൽ നിന്നും ഒരു തുക പാവപ്പെട്ടവർക്കായ് മാറ്റിവെച്ചുകൊണ്ട് ഒരു വർഷം തികയുമ്പോൾ പാവപ്പെട്ടവർക്ക് കാരുണ്യ ഹസ്തമായി മാറുന്നത്. ചൊട്ടയിലെ ശീലം ചൊടല വരെ എന്ന പഴമൊഴി അർദ്ധസമ്പൂർണ്ണമാക്കും വിധമാണ് കുരുന്ന ഹൃദയങ്ങളിൽ കാരുണ്യവും കരുതലും വളർത്തിയെടുക്കുവാൻ വേണ്ടി ഇത്തരത്തിലുള്ള
"സ്നേഹ സ്പർശം " ബർത്ത് ഡേ ചലഞ്ചുകൾ സംഘടിപ്പിച്ചത് എന്ന് പ്രിൻസിപ്പൾ ഷബ്ന മിസ്സ് പറഞ്ഞു.
ഈ വർഷത്തെ സ്നേഹ സ്പർശത്തിന്റെ ഭാഗമായി തിരുവമ്പാടി അമ്പലപ്പാറ സ്വദേശി ആയിട്ടുള്ള ഹംസക്കായുടെ കുടുംബത്തിന് ഇക്രഹിലെ കുരുന്നുകൾ കൈമാറി.
പരിപാടിക്ക് പ്രിൻസിപ്പൽ ഷബ്ന മിസ്സ്, റഷീദ് ഓമശ്ശേരി, പിടിഎ പ്രസിഡണ്ട് ഷബീർ അലി, എം പി ടി എ പ്രസിഡണ്ട് ജിസീന, സെബിനാ മിസ്സ് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments