കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എം സി എഫ് കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, സീന ബിജു, ബിന്ദു ജയൻ ബാബു മോട്ടോളി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പ്രദേശ വാസികളും പങ്കെടുത്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി സ്വാഗതവും സെക്രട്ടറി സുരേഷ് കുമാർ കെ. നന്ദിയും പറഞ്ഞു.
0 Comments