മുക്കം:
സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ല കമ്മറ്റി യാത്രയയപ്പ് നൽകി. കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു പി കൃഷ്ണൻ ഉദ്ഘാടനംചെയ്തു.
കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതിയംഗം സുജേഷ് വിരമിക്കുന്നവർക്കുള്ള ഉപഹാരം നൽകി.ഉപജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷനായിരുന്നു.
സംസ്ഥാന സമിതിയംഗം സുധീർകുമാർ, റവന്യൂ ജില്ലാ ജോ. സെക്രട്ടറിമാരായ സിജു പി , ഷെറീന ബി , വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറിൽ ജോർജ് , കൗൺസിലർ ജോയ് ജോർജ് , ബൈജു ഇമ്മാനുവൽ , ഉപജില്ലാ ഭാരവാഹികളായ മുഹമ്മദ് അലി ഇ.കെ. , ബിൻസ് പി ജോൺ , ബിജു വി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
0 Comments