ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ വിദ്യാർഥികൾ സമാഹരിച്ചത് 1.32 ലക്ഷം രൂപ
ചേന്ദമംഗല്ലൂർ: മാരകരോഗങ്ങളാൽ വിഷമിക്കുന്ന നിർധന രോഗികൾക്ക് കൈത്താങ്ങാവുന്ന 'മാധ്യമം' ഹെൽത്ത് കെയറിലേക്ക് ചേന്ദമംഗല്ലൂർ അൽ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ നജീബ് റഹ്മാൻ എ.ടി, പി.ടി.എ പ്രസിഡന്റ് നഈം ഇ.കെ എന്നിവരിൽനിന്ന് മാധ്യമം പ്രതിനിധി റഈസ് കുറ്റ്യാടി തുക ഏറ്റുവാങ്ങി.
1,32,860 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ച് നൽകിയത്.
0 Comments