തിരുവമ്പാടി:
ജൽജീവൻ പദ്ധതി പ്രവൃത്തി മുടങ്ങിയതിൽ പ്രതിഷേധിച്ചും, വെട്ടിപൊളിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാത്തതിലും, ബൂസ്റ്റിംഗ് സ്റ്റേഷൻ പ്രവൃത്തികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി പഞ്ചായത്ത് ജനപ്രതിനിധികൾ കേരള വാട്ടർ അതോററ്റി മലാപ്പറമ്പ് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.സമര പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.ലിസി മാളിയേക്കൽ, മേഴ്‌സി പുളിക്കാട്ട്, ഷൗക്കത്തലി കൊല്ലത്തിൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൈനി ബെന്നി, മഞ്ജു ഷിബിൻ,ലിസി സണ്ണി തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
നിൽപ്പ് സമരത്തിനു ശേഷം വാട്ടർ അതോററ്റി സൂപ്രണ്ടിംഗ് എൻഞ്ചിനീയർ പി.ബിജുവിന് മേൽ വിഷയങ്ങൾ ഉൾപ്പെടുത്തിയ നിവേദനം സമർപ്പിക്കുകയും നിലവിൽ ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദ്ദേഹം മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു.
ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് അതിവേഗം പദ്ധതി പൂർത്തീകരിക്കാൻ നടപടിയുണ്ടാകുമെന്നും,നിലവിൽ വെട്ടിപൊളിച്ച റോഡുകൾ ഉടൻ പ്രവൃത്തി ആരംഭിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും, ബൂസ്റ്റിംഗ് സ്റ്റേഷനുകളുടെ ടെൻ്റർ നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
0 Comments