Ticker

6/recent/ticker-posts

ഓമശ്ശേരി ഫെസ്റ്റ്‌: വ്യാപാരോൽസവവും കലാ സന്ധ്യയും ശ്രദ്ദേയമായി.



ഓമശ്ശേരി:
ഒരുമയുടെ സന്ദേശം വിളിച്ചോതി പാലിയേറ്റീവ്‌ കെയറിന്റെ ധനശേഖരണാർത്ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദശദിന ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച വ്യാപാരോൽസവം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ അഡ്വ:പി.ഗവാസ്‌ ഉൽഘാടനം ചെയ്തു.സംഘാടക സമിതി വർ.കൺവീനർ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി വൈ.ചെയർമാൻ ഒ.കെ.നാരായണൻ സ്വാഗതം പറഞ്ഞു.ഗഫൂർ രാജധാനി മുഖ്യാതിഥിയായിരുന്നു.സംഘാടക സമിതി ചെയർമാൻ പി.കെ.ഗംഗാധരൻ,റസാഖ്‌ മാസ്റ്റർ തടത്തുമ്മൽ,പി.വി.ഹുസൈൻ മാസ്റ്റർ,വി.സി.അരവിന്ദൻ,എ.കെ.അഷ്‌റഫ്‌ ഓമശ്ശേരി എന്നിവർ പ്രസംഗിച്ചു.സംഘാടക സമിതി ജോ.കൺവീനർ കെ.കെ.രാഗേഷ്‌ നന്ദി പറഞ്ഞു.

കലാ സന്ധ്യ ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ  യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ്‌ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.സൂപ്പർ സൗദ ടീച്ചർ,ടി.ടി.മനോജ്‌ കുമാർ,ഇ.കെ.മുഹമ്മദ്‌(ശാന്തി ഹോസ്പിറ്റൽ),ശശി പന്തീരടിയിൽ,ഡോ:യു.അബ്ദുൽ ഹസീബ്‌(ബ്രൈൻ വേവ്‌ അക്കാദമി),എം.കെ.ശമീർ,സഹദ്‌ കൈവേലിമുക്ക്‌ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ജോ.കൺവീനർ സക്കീർ പുറായിൽ നന്ദി പറഞ്ഞു.

'ഗ്രാമീണം' സായാഹ്ന സദസ്സ്‌ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.സംഘാടക സമിതി കോ-ഓർഡിനേറ്റർ ആർ.എം.അനീസ്‌ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി വൈ.ചെയർമാൻ ടി.ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.ബാലൻ കരിമ്പനക്കൽ,സലാം ആമ്പറ,ബേബി മഞ്ചേരിൽ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ജോ.കൺവീനർ സാജിദ്‌ പാലിയിൽ നന്ദി പറഞ്ഞു.

ഫോട്ടോ:ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി നടന്ന വ്യാപാരോൽസവം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ അഡ്വ:പി.ഗവാസ്‌ ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments