കട്ടിപ്പാറ:
കട്ടിപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് ഓർഗാനിക് ലിമിറ്റഡ് എന്ന കോഴി മാലിന്യ സംസ്കരണ സ്ഥാപനത്തിന് അന്ത്യശാസന നോട്ടീസ് നൽകുവാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗം(ഭരണ സമിതി യോഗ തിയ്യതി ശനി 15/2/20,അജണ്ട:2) തീരുമാനിച്ചു.
സമീപ പഞ്ചായത്തുകളിലെ ജനങ്ങളെ അതീവ ഗുരുതരമായ രീതിയിൽ അവരുടെ ആരോഗ്യത്തെയും,
പ്രദേശങ്ങളിലെ താമസത്തെയും, നിലനിൽപിനെ തന്നെയും ബാധിക്കുന്ന രീതിയിൽ അന്തരീക്ഷവായുവിലൂടെയും, മറ്റു രീതികളിലും മാലിന്യം കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ശാശ്വത പരിഹാരം കൊണ്ടുവരുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കമ്പനിയോട് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.
1/4/2020 ന് അഞ്ചു വർഷത്തേക്ക് ഗ്രാമ പഞ്ചായത്ത് നല്കിയ പ്രവർത്തന ലൈസൻസിന്റെ കാലാവധി 31/3/2025 ന് അവസാനിക്കുകയാണ്.
ഭരണ സമിതി യോഗത്തിൽ മുഴുവൻ അംഗങ്ങളും ഒറ്റക്കെട്ടായി ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കടുത്തനടപടികളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടു.
മേൽവിഷയത്തിന്റെ ഗൗരവം ഉൾകൊണ്ട് ചേർന്ന അടിയന്തിര ഭരണ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
21/2/2025 നകം ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തിരാജ് നിയമം 166(1), 232C(A) എന്നീ വകുപ്പുകൾ പ്രകാരം നിയമനടപടികളിലേക്ക് കടക്കുന്നതിനും ഭരണ സമിതി യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അദ്ധ്യക്ഷം വഹിച്ച ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻമാരായ AK അബൂബക്കർ കുട്ടി, അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, ഹെഡ് ക്ലർക്ക് രജ്ജീഷ്,പദ്ധതി ക്ലർക്ക് ജമാൽ,മെമ്പർമാരായ മുഹമ്മദ് മോയത്ത്, ഷാഹിം ഹാജി, ജീൻസി തോമസ്, അനിത രവീന്ദ്രൻ, സീന സുരേഷ്, സൈനബ നാസർ, സുരജ VP എന്നിവർ യോഗത്തിൽ സംസാരിക്കുകയും,
പ്രയാസം അനുഭവിക്കുന്ന ജനങ്ങളോടൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു.
0 Comments