ഓമശ്ശേരി :
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെ പേര് പുനസ്ഥാപിക്കണം
എന്നാവശ്യപ്പെട്ടു കൊണ്ട് സിപിഐഎം നേതൃത്വത്തിൽ ഓമശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
തിരുവമ്പാടി എം എൽ എയായിരുന്ന അകാലത്തിൽ നിര്യാതനായ അഡ്വക്കേറ്റ് മത്തായി ചാക്കോ യുടെ നാമധേയത്തിൽ ഉണ്ടായിരുന്ന ഓഡിറ്റോറിയം നവീകരണത്തിന്റെ പേരിൽ മത്തായി ചാക്കോ എം എൽ എയുടെ പേര് പുനസ്ഥാപിക്കാത്തതിൽ
പ്രതിഷേധിച്ചു കൊണ്ട് സിപിഐ എം നേതൃത്വത്തിൽ ഓമശ്ശേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
അടിയന്തരമായി പേര് സ്ഥാപിച്ചില്ലെങ്കിൽ വലിയ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരും എന്ന് മുന്നറിയിപ്പു നൽകി.
പ്രതിഷേധ പ്രകടനത്തിന്
കെ കെ രാധാകൃഷ്ണൻ, ടി മഹറൂഫ് ,കെ വി ഷാജി ഒക്കെ സദാനന്ദൻ, പി ശിവദാസൻ ,ടി ടി മനോജ് കെ സി അബ്ദുറഹ്മാൻ, ഒ ക്കെ നാരായണൻ, പി കെ സനൽ എന്നിവർ നേതൃത്വം നൽകി.
0 Comments