കണ്ണോത്ത്:
കേരളത്തെ തീർത്തും അവഗണിച്ച കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റിനെതിരെ സിപിഐഎം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ കണ്ണോത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം സ.ടി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ.എ.ജോണ്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് മേഖലയിൽ തുടങ്ങിയ സമയത്ത് ഒരു ലക്ഷത്തി അറുപത്തൊമ്പതിനായിരം 1, 69,000 കോടി രൂപ നീക്കിവെച്ചിരുന്നു. കൂടുതൽ ഗുണഭോക്താക്കളായ ജനങ്ങൾ തൊഴിലുറപ്പിലേക്ക് വന്നപ്പോൾ ബിജെപി സർക്കാർ അത് 83000 കോടിയായി വെട്ടിക്കുറച്ചിരിക്കുന്നു കേരളത്തിനുവേണ്ടി 24000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചില്ല. അതുപോലെ തന്നെ വയനാട് മുണ്ടക്കയം ചൂരൽമല ദുരന്തത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. കേരളത്തിന് കടമെടുക്കാനുള്ള അവകാശം തരണം എന്ന ആവശ്യവും അനുവദിച്ചില്ല. നാഷണൽ ഹൈവേയ്ക്ക് കേരളം മുടക്കിയ 6000 കോടി എങ്കിലും കടം എടുക്കാൻ അനുവാദം ചോദിച്ചു അതും തന്നില്ല.
0 Comments