പുതുപ്പാടി:
കുപ്പായക്കോട് മലബാർ ക്രംബ് റബർ ഫാക്ടറിക്ക് മുൻപിൽ യൂണിയൻ ഉയർത്തുന്ന പോസ്റ്ററുകൾ നശിപ്പിക്കുന്നതിൽ ഫാക്ടറി തൊഴിലാളികൾ പ്രതിഷേധിച്ചു.
ജോർജ്ജ് വർഗീസ് ,പി.ജെ ജോൺ ,മരക്കാർ ,വി.കെ.വേലായുധൻ എന്നിവർ നേതൃത്വം നൽകി.
സഹകരണ മേഖലയിൽ നല്ല നിലയിൽ പ്രവർത്തിച്ചു വന്ന ഫാക്ടറി അഴിമതി മാത്രം ലക്ഷ്യമാക്കുന്നവർ അധികാരത്തിലെത്തിയതോടെ അടച്ചു് പൂട്ടലിലെത്തുകയാണുണ്ടായതന്നവർ ആരോപിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിച്ച കോടതി നടപടിയുടെ ഭാഗമായി പുതുപ്പാടി വില്ലേജ് ഓഫീസർ കഴിഞ്ഞദിവസം ഫാക്ടറി സന്ദർശിച്ചിരുന്നു.
0 Comments