Ticker

6/recent/ticker-posts

വേനപ്പാറ യു പി സ്കൂളിലെ കായിക പ്രതിഭകൾക്ക് ഉജ്ജ്വലസ്വീകരണം.


മുക്കം ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻമാരായ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കായിക താരങ്ങളെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ ആദരിക്കുന്നു.

ഓമശ്ശേരി :
മുക്കം ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കായിക താരങ്ങൾക്ക് പിടിഎ യുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം നൽകി.

ഓമശ്ശേരി പഞ്ചായത്ത് ഹാളിൽ നടന്ന സ്വീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആയിഷ സി എ ,രജിത രമേശ്
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ,പിടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ, എം പി ടി പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ വിമൽ വിനോയി ,ബിജു മാത്യു, ഷാനിൽ പി എം , ഡോൺ ജോസ്, സുനീഷ് ജോസഫ് സിബി ത പി സെബാസ്റ്റ്യൻ , വിദ്യാർഥി പ്രതിനിധി അഫ്നാൻ പി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഓമശ്ശേരി കല്ലുരുട്ടി തോട്ടത്തിൻകടവ്, പെരിവല്ലി ഭാഗങ്ങളിലൂടെ വിജയാഘോഷറാലിയും സംഘടിപ്പിച്ചു.
റാലിക്ക് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ,ജെ ആർ സി വിദ്യാർഥികളും അധ്യാപകരായ ജിൽസ് തോമസ്, വിനീഷ് വർഗീസ് വിനിജോർജ് ,സ്മിത സെബാസ്റ്റ്യൻ എം പി ടിഎ ഭാരവാഹികളായ സബീന, സലീന എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments