Ticker

6/recent/ticker-posts

കത്തോലിക്ക കോൺഗ്രസ്സ് മഞ്ഞുവയൽ യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.




നെല്ലിപ്പൊയിൽ: കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.  
യൂണിറ്റ് ഡയറക്ടർ ഫാദർ ജോർജ് കറുകമാലിയിൽ  ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്  ജോസഫ് ആലവേലിയിൽ അധ്യക്ഷത വഹിച്ചു. 
കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡണ്ട് ഡോ ചാക്കോ കാളംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. 

രൂപതാ സെക്രട്ടറി ഷാജി കണ്ടത്തിൽ, രൂപത വൈസ് പ്രസിഡണ്ട് ഷെല്ലി സെബാസ്റ്റ്യൻ,രൂപത മീഡിയ കോർഡിനേറ്റർ ജോസഫ് മൂത്തേടത്ത്, യൂണിറ്റ് സെക്രട്ടറി ജോയ് മൂത്തേടത്ത്, യൂത്ത് കോർഡിനേറ്റർ ലൈജു അരിപ്പറമ്പിൽ, ട്രഷറർ ഡെല്ലീസ് കുഴിയിൽ,മാത്യു തേക്കുംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

ഷിന്റോ കുന്നപ്പള്ളിയിൽ, ജോയ് ഇല്യാരത്ത്,ബേബി ആലവേലിയിൽ, ഷാജി പേണ്ടാനത്ത്‌, ഷെല്ലി തോട്ടുപുറം,ബിനി പത്തായക്കുഴി,ഷിജി നീറുങ്കയിൽ, ഓമന കുന്നത് തുടങ്ങിയവർ നേതൃത്വം നൽകി. കത്തോലിക്ക കോൺഗ്രസ്  യൂണിറ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിന് ആവേശം പകർന്നു.

Post a Comment

0 Comments