പേരാമ്പ്ര :
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരംക്ഷണത്തിനായി വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാൻ സർക്കാർ തയാറാകണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വനത്തിൽ നിന്നു കൃഷി ഭൂമികളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാനുള്ള നടപടികൾക്ക് പ്രാമുഖ്യം നൽകണം.
വനത്തിനുള്ളിൽ മൃഗങ്ങൾക്ക് തീറ്റയും വെള്ളവും ലഭിക്കാൻ നടപടികൾ സ്വീകരിക്കണം. വനാതിർത്തികളിൽ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണം.
വന്യ മൃഗാക്രമണങ്ങളിൽ പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുക താമസം കൂടാതെ പൂർണമായി നൽകാൻ കഴിയണമെന്നും യോഗം ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി സി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജൻ വർക്കി, ചക്രപാണി കുറ്റ്യാടി, പ്രദീപ് ചോമ്പാല, മനോജ് ആവള, ഷെഫീക് തറോപ്പൊയിൽ, ആഷിക് അശോക്, സലീം പുല്ലടി, കെ.എം ഷൈജേഷ് എന്നിവർ പ്രസംഗിച്ചു.
പടം : കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി സി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
0 Comments