തിരുവമ്പാടി : പൊന്നാങ്കയത്ത് കരിയാത്തൻപാറ എന്നറിയപ്പെടുന്ന പത്ത് ഏക്കറോളം വരുന്ന പാറക്കൂട്ടമാണ് ഇപ്പോൾ ചിലർ ചേർന്ന് കൈവശപ്പെടുത്താൻ നോക്കുന്നത്
പത്തോളം
കുടുംബങ്ങളിലെ കർഷകർ പതിറ്റാണ്ടോളം കാർഷിക വിളകൾ ഉണക്കാൻ ഉപയോഗിച്ചിരുന്ന പാറയാണ് പാറക്കൂട്ടത്തിനിടയിൽ കൂടി വളർന്നുവന്ന വിലപിടുപ്പുളള മരങ്ങൾ മുറിച്ച് മാറ്റിയ നിലയിലാണ് ഈ മരങ്ങളുടെ വേരുകളിൽ തങ്ങി നിന്നിരുന്ന വലിയ പാറക്കഷ്ണങ്ങൾ
താഴേക്ക് ഉരുണ്ട് വന്ന് വീടുകൾക്ക് ഭീക്ഷണിയുമായി തീർന്നിരിക്കുകയാണ് ആസൂത്രിതമായ ഈ നീക്കങ്ങൾ ക്വാറി മാഫിയക്ക് വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ന്ന് കർഷക കോൺഗ്രസ് ആരോപിച്ചു.
ഇവിടുത്തെ സ്ഥിരം താമസക്കാരായ
ബെന്നി മണിക്കൊമ്പിൽ, സന്തോഷ് നെല്ലിമൂട്ടിൽ, ജോസഫ് തെക്കേൽ , സുമോദ് വടക്കേൽ , ജയ വടക്കേൽ , സുരേഷ് നീരാനി പൊയ്കയിൽ, സതീസൻ നീരാനി പൊയ്കയിൽ, സോമൻ തൈക്കാട്ട് എന്നിവർ ചേർന്ന് ഈ കാരണങ്ങളെല്ലാം ചേർത്ത് താലൂക്ക് തഹസിൽദാർക്കും തിരുവമ്പാടി വില്ലേജ് ഓഫീസർക്കും രേഖാമൂലം പരാതി നല്കിയിട്ടും ഒരു അന്വാഷണമോ നടപടിയോ എടുക്കാത്ത സാഹചര്യത്തിലാണ് കർഷക കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിക്കുകയും അവിടെയുള്ള കർഷകരോട് ചർച്ച നടത്തുകയും ചെയ്തത് ഇതിൻ്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ അധികാരികളുഭാഗത്തുനിന്നും ഉടൻ നടപടി ഉണ്ടായിട്ടില്ലങ്കിൽ ഇവിടെയുള്ള കർഷകരെയും പൊതുജനങ്ങളെയും അണിനിരത്തി
17 -2 - 2025 തിങ്കളാഴ്ച്ച രാവിലെ 10 am ന് തിരുവമ്പാടി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുവാൻ തീരുമാനിച്ചു.
യോഗം കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡണ്ട്
ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു,
സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല,
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ,
കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജുബിൻ
മണ്ണുകുശുമ്പിൽ, ഗോപിനാഥൻ മുത്തേടത്ത്, നിയോജക മണ്ഡലം സെക്രട്ടറി സോണി മണ്ഡപത്തിൽ, ബൂത്ത് പ്രസിഡണ്ട് പുരുഷൻനെല്ലിമൂട്ടിൽ പ്രസംഗിച്ചു.
0 Comments