Ticker

6/recent/ticker-posts

ഇന്നലെ വിദ്യാർത്ഥിയെ ആക്രമിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ; ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ്



തിരുവമ്പാടി :
പുല്ലൂരാംപാറ,
ഇന്നലെ പുല്ലൂരാംപാറ പള്ളിപ്പടിയിൽ സ്കൂൾ വിദ്യാർത്ഥിയെ ആക്രമിച്ച നായക്ക് പേവിഷബാധ ഉണ്ട് എന്ന് സ്ഥിരീകരിച്ചു.

പുല്ലൂരാംപാറയിലും പള്ളിപടിയിലും നിരവതി
നായകൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനാൽ വിദ്യാർത്ഥികളടക്കം എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ അറിയിച്ചു.


പേവിഷബാധ ഏറ്റ നായയുടെ ലക്ഷണങ്ങൾ

പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ

നായയുടെ വായിൽ നിന്നും നുരയും പതയും വരിക

അക്രമ സ്വഭാവം കാണിക്കുക

യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക

പെട്ടെന്ന് ഭക്ഷണം കഴിക്കാതെയാവുക

പിൻ‌കാലുകൾ തളരുക
നടക്കുമ്പോൾ വീഴാൻ പോവുക

ചില നായ്ക്കൾ മിണ്ടാതെ ഒതുങ്ങിക്കൂടുന്നെങ്കിലും ശ്രദ്ധിക്കണം.



Post a Comment

0 Comments