Ticker

6/recent/ticker-posts

ടേക്ക് എ ബ്രേക്ക് ആക്രമണം പൊലീസ് അക്രമകളെ തലോടുന്നത് നിർത്തണം ; യൂത്ത് കോൺഗ്രസ്.



താമരശ്ശേരി :
താമരശ്ശേരി കഴിഞ്ഞ ദിവസം വഴിയോര വിശ്രമ കേന്ദ്രത്തിലുണ്ടായ ഗുണ്ടാ അക്രമത്തിൽ പോലീസ് മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നത്.മദ്യപിച്ച് ആക്രമണം അഴിച്ചു വിട്ട സംഘത്തിന് നേരെ നിസാര വകുപ്പുകൾ ആണ് ചാർത്തിയത്. 

24 മണിക്കൂറും സേവനം നൽകുന്ന ഒരു സ്ഥാപനത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പോലീസിന് ഉണ്ട് ബാഹ്യ ഇടപെടലുകൾക്ക് കീഴ്പ്പെടാതെ വ്യാപാരികൾക്ക് ആത്മവീര്യം പകരുന്ന ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു . 

പ്രതിഷേധ യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എം പി സി ജംഷിദ്,കാവ്യ വി ആർ മണ്ഡലം ഭാരവാഹികളായ റിയാസ് വെങ്കണക്കൽ, അൻഷാദ് മലയിൽ  വികെ ഇറാഷ്,അഭിനന്ദ് താമരശ്ശേരി തുടങ്ങിയവർ പങ്കടുത്തു.

Post a Comment

0 Comments