കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതി 2024-25ന്റെ ഭാഗമായി ഈ സ്നേഹ തണലിൽ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു.
കക്കാടംപൊയിൽ പുറായിൽ റിസോർട്ടിൽ വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ലിന്റോ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഹെലൻ ഫ്രാൻസിസ് മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, കക്കാടംപൊയിൽ പള്ളി വികാരി റവ. ഫാ. ഡാന്റീസ് കിഴക്കരക്കാട്ട്, പുഷ്പഗിരി പള്ളി വികാരി റവ. ഫാ. ജോൺസൺ പാഴുകുന്നേൽ, മുഹമ്മദ് മുസ്ലിയാർ കൂടരഞ്ഞി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. എസ്. രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി, ജോണി വാളിപ്ലാക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാർഡ് മെമ്പർമാരായ ബോബി ഷിബു, സീന ബിജു. ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ് മാവറ, മോളി തോമസ്, വി.എ. നസീർ .നാസർ കടക്കാടൻ, ജോസ് കുഴുമ്പിൽ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.ചടങ്ങിന് മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി. കെ. സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ സി. നന്ദിയും പറഞ്ഞു.
പഞ്ചായത്തിലെ ഗൃഹ കേന്ദ്രീകൃത സാന്ത്വന പരിചരണം നൽകിവരുന്ന 100 ഓളം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. വേദിയിൽ പഞ്ചായത്തിലെ വിവിധ സംഘടനകളും പാലിയേറ്റീവ് പ്രവർത്തകരും സ്കൂൾ വിദ്യാർത്ഥികളും,സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അവരെ ആനന്ദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ഗാനസദസ്സ്, സ്കിറ്റ് , നൃത്ത നൃത്യങ്ങൾ എന്നിവ അവതരിപ്പിച്ചു. പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
ഈ കുടുംബസംഗമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഭക്ഷണം സ്പോൺസർ ചെയ്ത KHRA പ്രതിനിധികൾ, ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ സ്പോൺസർ ചെയ്ത റോയൽ സൗണ്ട് കൂടരഞ്ഞി, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പഞ്ചായത്തിൽ സാന്ത്വന പരിചരണം നടത്തിവരുന്ന പാലിയേറ്റീവ് നഴ്സ് ദീപ ജോഷി, ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ എന്നിവരെ മൊമെന്റോ നൽകി വേദിയിൽ ആദരിച്ചു.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുടുംബങ്ങൾക്കും ഉപഹാരങ്ങൾ നൽകി.
പരിപാടിയുമായി സഹകരിച്ച മുഴുവൻ സംഘടനകളെയും, വ്യക്തികളെയും പഞ്ചായത്തിന്റെ പേരിൽ പ്രസിഡന്റ് അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.
0 Comments