Ticker

6/recent/ticker-posts

എക്സലൻസി ടെസ്റ്റ്‌ സമാപിച്ചു.




പുതുപ്പാടി:
എസ് എസ് എഫ് പുതുപ്പാടി സെക്ടർ സംഘടിപ്പിച്ച എക്സലൻസി ടെസ്റ്റ്‌ 2025 സമാപിച്ചു.

 എം ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി സ്കൂൾ പി ടി എ പ്രസിഡന്റും പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ  ഡെന്നി വർഗീസ് ഉത്ഘാടനം നിർവഹിച്ചു. 

എ ഡബ്യു എച് കോളേജ് അധ്യാപകൻ അജീർ കുഞ്ഞുകുളം ക്ലാസ്സിന് നേതൃത്വം നൽകി.

 സബ്ജെക്ട് എക്സ്പോ, ക്വിസ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. 
പുതുപ്പാടി സെക്ടറിലെ എഴോളം യൂണിറ്റുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.


Post a Comment

0 Comments