Ticker

6/recent/ticker-posts

ഓമശ്ശേരി ഫെസ്റ്റ്‌:ലഹരിക്കെതിരെ യുവ ജാഗ്രത; ടേബിൾ ടോക്ക്‌ ശ്രദ്ദേയമായി.



ഓമശ്ശേരി:
ഒരുമയുടെ സന്ദേശം വിളിച്ചോതി പാലിയേറ്റീവ്‌ കെയറിന്റെ ധനശേഖരണാർത്ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ദശദിന ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച 'ലഹരിക്കെതിരെ യുവ ജാഗ്രത' ടേബിൾ ടോക്ക്‌ ശ്രദ്ദേയമായി.

ഓമശ്ശേരി റൊയാഡ്‌ ഡൗൺ ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ വിവിധ യുവജന-സന്നദ്ധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

ഗ്രൂപ്പ്‌ ഡിസ്കഷനിലൂടെ രുപപ്പെടുത്തിയ കർമ്മ പദ്ധതി പ്രാവർത്തികമാക്കാൻ ഗ്രാമപഞ്ചായത്ത്‌ നേതൃത്വം നൽകും.

കൊടുവള്ളി ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ കെ.പി.അഭിലാഷ്‌ ഉൽഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ മുഖ്യാതിഥിയായി.ഫെസ്റ്റ്‌ ജന:കൺവീനർ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ ചർച്ച നയിച്ചു.വർ.കൺവീനർമാരായ പി.വി.സ്വാദിഖ്‌ സ്വാഗതവും സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു.

സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,മൂസ നെടിയേടത്ത്‌,ഫെസ്റ്റ്‌ കോ-ഓർഡിനേറ്റർ ആർ.എം.അനീസ്‌,ഡോ:എം.ഫവാസ്‌,വി.കെ.രാജീവ്‌,പി.വി.ഹുസൈൻ മാസ്റ്റർ,ടി.ശ്രീനിവാസൻ,നൗഷാദ്‌ ചെമ്പറ,ജുബൈർ കൂടത്തായി,എ.കെ.അഷ്‌റഫ്‌ ഓമശ്ശേരി,ജ്യോതി ടീച്ചർ,സഹദ്‌ കൈവേലി മുക്ക്‌,സൂരജ്‌ സുബ്രഹ്മണ്യൻ,യു.കെ.ശാഹിദ്‌,നിധീഷ്‌,കെ.അബ്ദുൽ ലത്വീഫ്‌,റാഷിദ്‌ ഫൈസി മർജാനി,മുസ്തഫ അശ്‌അരി,മുഹമ്മദ്‌,ഒ.എ.ഇസ്തിക്കാർ,മനാസ്‌ ഖാസിം,എം.അബ്ദുൽ സലാം,മുഹമ്മദ്‌ ഇഖ്ബാൽ,ടി.സി.ഇസ്മായിൽ വെളിമണ്ണ,മുഹമ്മദലി സുറുമ,സാജിദ്‌ പാലിയിൽ,കെ.കെ.ശരീഫ്‌,മുഹമ്മദ്‌ ഉവൈസ്‌,മുഹമ്മദ്‌ നസീം വെസ്റ്റ്‌ വെണ്ണക്കോട്‌,സി.ടി.അജ്നാസ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരി ഫെസ്റ്റിനോടനുബന്ധിച്ച്‌ നടന്ന 'ലഹരിക്കെതിരെ യുവ ജാഗ്രത' ടേബിൾ ടോക്ക്‌ കൊടുവള്ളി ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ കെ.പി.അഭിലാഷ്‌ ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments