Ticker

6/recent/ticker-posts

തുടർച്ചയായ മൂന്നാം തവണയും കിരീടം നേടിയ വേനപ്പാറ സ്കൂളിലെ കായിക താരങ്ങളെ ആദരിച്ചു.


തുടർച്ചയായ മൂന്നാം തവണയും കായിക കിരീടം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികൾ വിശിഷ്ടാതിഥികൾക്കൊപ്പം

ഓമശ്ശേരി :
മുക്കം നഗരസഭാതല
സ്പോട്സിൽ തുടർച്ചയായ 3-ാം തവണയും ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ കായിക താരങ്ങളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും പി ടി എ യുടെ നേതൃത്വത്തിൽ ആദരിച്ചു.

സ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശ് ഉദ്ഘാടനം ചെയ്തു. വിജയികളായ കായിക താരങ്ങളെ മെഡലുകൾ നൽകി ആദരിച്ചു.

പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പി ടി എ പ്രസിഡൻ്റ് അബ്ദുൾസത്താർ എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനീഫ നീലേശ്വരം അധ്യാപകരായ വിമൽ വിനോയി ഷാനിൽ പി എം , ഡോൺ ജോസ്, എബി തോമസ് സിബിത പി സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വേനപ്പാറ അങ്ങാടിയിലേക്ക് നടന്ന സ്വീകരണ ഘോഷയാത്രയ്ക്ക് അധ്യാപകരായ ബിജു മാത്യു, സുനീഷ് ജോസഫ് ,അഞ്ജു മാത്യു വിദ്യാർഥികളായ അഫ്നാൻ പി ,ആയിഷ ,റബിയ ഫിദ, അഫ്രിൻസബ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments