തിരുവമ്പാടി :
കേരളത്തിലെ ഇടതുപക്ഷ സർക്കാർ ദളിത് പിന്നോക്ക പിന്നോക്ക വിഭാഗങ്ങളോട് കാണിക്കുന്ന അവഗണന ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ല.
പിന്നോക്ക വിഭാഗക്കാരുടെ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കു കുറച്ചതിലുള്ള പ്രതിഷേധങ്ങൾ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഉയരുകയാണ്.
ഫെബ്രുവരി പത്താം തീയതി സംസ്ഥാന ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കുന്നതിന് ഭാഗമായി ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ സദസ്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി ഉദ്ഘാടനം നിർവഹിച്ചു.
ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു എണ്ണാർ മണ്ണിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ കെ മാധവൻ മുഖ്യപ്രഭാഷണം നടത്തി, യോഗത്തിൽ ബാബു കെ പൈക്കാട്ടിൽ, ടി ജെ കുര്യാച്ചൻ, ബോസ് ജേക്കബ്,മനോജ് വാഴപ്പറമ്പിൽ, ടോമി കൊന്നക്കൽ, ടി എൻ സുരേഷ്, പി സിജു, ബിന്ദു ജോൺസൺ , റോബർട്ട് നെല്ലിക്ക തെരുവിൽ,ഷിജു ചെമ്പനാനി,പിആർ അജിത, ഹനീഫ ആച്ച പറമ്പിൽ, സുന്ദരൻ പ്രണവം, രമേശൻ ചെറുവാടി,രാജു പൈമ്പിള്ളി,സോണി മണ്ഡപം,പുരുഷൻ നെല്ലിമൂട്ടിൽ, മറിയാമ്മ ബാബു, ലിസി മാളിയേക്കൽ,അമൽ, നെടുങ്കല്ലേൽ,ബിജു പുരയിടം, റോയ് മാനയാനിക്കൽ,വിനു കൊടുക്കാട്ടുപാറ, എ കെ മുഹമ്മദ്,ബാബു മൂത്തേടം, ബഷീർ ചൂരക്കാട്ട്, എന്നിവർ പ്രസംഗിച്ചു.
0 Comments