Ticker

6/recent/ticker-posts

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ബജറ്റിനെതിരെ . പ്രതിഷേധസായാഹ്‌ന ധർണ്ണ നടത്തി.



തിരുവമ്പാടി :
മലയോര കർഷകർക്കും കർഷക തൊഴിലാളികൾക്കും വയോജനങ്ങൾക്കും സാമൂഹിക നീതി ലഭ്യമാക്കാത്ത തൊഴിലാളി വിരുദ്ധ കേന്ദ്ര -സംസ്ഥാന ബജറ്റിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി. കെ. ടി. എഫ് )നടത്തിയ പ്രതിഷേധ സായാഹ്ന ധർണ ഡി. സി. സി. ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷ പെൻഷനുകൾ പ്രതി മാസം മിനിമം 5000 രൂപയാക്കുക... ക്ഷേമനിധി ബോർഡിൽ അടച്ച തുക ഒറ്റ തവണയായി ലഭ്യമാക്കുക... പ്രസവാനുകൂല്യ വിവേചനം അവസാനിപ്പിച്ചു തുക വർധിപ്പിക്കുക.

വിലക്കയറ്റം നിയന്ത്രിക്കുക... ഭൂനികുതി വർദ്ധനവ് പിൻ വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡി. കെ. ടി. എഫ് ജില്ലാ പ്രസിഡന്റ്‌ മനോജ്‌ കുമാർ പാലങ്ങാട് മുഖ്യ പ്രഭാഷണത്തിൽ പ്രതിപാദിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ബോസ് ജേക്കബ്, അബ്ദു കൊയങ്ങോറൻ , എ. കെ മുഹമ്മദ്‌,
യു പി മമ്മദ്, മനോജ്‌ സെബാസ്റ്റ്യൻ, ഷിബു ചെമ്പനാനി, ടി പി മാധവൻ, ടോമി കൊന്നക്കൽ, ബിനു പുതുപ്പറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജോജോ നെല്ലരി , ഷൈനി ബെന്നി, യു സി മറിയം, ടി കെ ചൂലൻകുട്ടി തുടങ്ങിയവർ സംസാരിച്ച പരിപാടിയിൽ ഡി കെ ടി എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ പി കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു.
പി ബാബു സ്വാഗതവും ഹസീന കള്ളിപ്പാറ നന്ദിയും രേഖപെടുത്തി.

തുടർന്ന് കേരള പ്രദേശ് മഹിളാ കോൺഗ്രസ്‌ സേവാദൾ സംസ്ഥാന ജില്ലാ വോളന്റീർമാരായി തിരഞ്ഞെടുക്കപ്പെട്ട പി ആർ അജിത, ലിസി സണ്ണി, പൗളിൻ മാത്യു, സുലൈഖ ഇ കെ എന്നിവരെ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ മനോജ്‌ വാഴേപ്പറമ്പിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

Post a Comment

0 Comments