തിരുവമ്പാടി :
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കും തിരുവമ്പാടി കൂടരഞ്ഞി പുതുപ്പാടി ഓമശ്ശേരി കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന നൂതന കാർഷിക പദ്ധതിയായ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി കേരള കൃഷി വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനുമായി സഹകരിച്ചു
രണ്ടു ദിവസത്തെ ഫാം ടൂറിസം സാധ്യതകളും നിയമ വശങ്ങളും എന്ന വിഷയത്തിൽ തിരുവമ്പാടി ആനക്കംപൊയിൽ ഗ്രീൻ വില്ല ഫാർമിൽ വെച്ച്
നടത്തിയ പരിശീലന പരിപാടി കോഴിക്കോട് ജില്ലാ.
പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജമീല വി പി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ്
അബ്ദുറഹിമാൻ കെ എ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയരക്ടർ
ഡോക്ടർ പ്രിയ മോഹൻ പദ്ധതി വിശദീകരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തു വികസന കാര്യ സ്റ്റാൻഫിങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസ്സി എബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ എന്നിവർ ആശംസ അറിയിച്ചു.
തിരുമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ നന്ദിപ്രകടനവും നടത്തി.
0 Comments