Ticker

6/recent/ticker-posts

പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു.




ആലപ്പുഴ: പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന ചാരുംമൂട് സ്വദേശിയായ ഒമ്പതുവയസുകാരന്‍ മരിച്ചു.ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ ആണ് മരിച്ചത്.തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 ഒരാഴ്ച്ച മുമ്പ് കുട്ടി സൈക്കിളില്‍ പോവുമ്പോള്‍ തെരുവുനായ ആക്രമിച്ചിരുന്നു. സൈക്കിളിന്റെ ടയറില്‍ കടിച്ച നായ കുട്ടിയുടെ കാലില്‍ ചെറുതായി മാന്തുകയും ചെയ്തിരുന്നു. ഇതിലൂടെ അണുബാധയുണ്ടായെന്നാണ് നിഗമനം.

 തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ച കാര്യം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. പനി വന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കാര്യം മനസിലായത്.

 കുട്ടിയില്‍ പേവിഷബാധ സ്ഥിരീകരിച്ചതോടെ വീടുമായി സഹകരിച്ചവര്‍ക്കും കുട്ടി പഠിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ പേവിഷ പ്രതിരോധ കുത്തിവയ്പു നല്‍കിയിരുന്നു.

Post a Comment

0 Comments