ഓമശ്ശേരി:
ഒരുമയുടെ സന്ദേശം വിളിച്ചോതി പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർത്ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ദശദിന ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പെയിൻ ആന്റ് പാലിയേറ്റീവ് കുടുംബ സംഗമവും മെഗാ മെഡിക്കൽ ക്യാമ്പും മാതൃകയായി.
മെഗാ മെഡിക്കൽ ക്യാമ്പ് ലിന്റോ ജോസഫ് എം.എൽ.എ.ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
സംഘാടക സമിതി വൈ:ചെയർമാന്മാരായ കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും ശിഹാബ് വെളിമണ്ണ നന്ദിയും പറഞ്ഞു.സംഘാടക സമിതി ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടി,യു.കെ.അബു ഹാജി,പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ,ആർ.എം.അനീസ്,മെഡിക്കൽ ഓഫീസർമാരായ ഡോ:പി.രമ്യ(അലോപ്പതി),ഡോ:വി.പി.ഗീത(ആയുർവ്വേദം),ഡോ:ടി.റോനിഷ(ഹോമിയോ),ഡോ:അഖിലേഷ് (ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ),ഡോ:സരുൺ മോഹൻ,വി.സി.അശ്വതി(പി.ആർ.ഒ-കെ.എം.സി.ടി) എന്നിവർ സംസാരിച്ചു.
ഗവ:അലോപ്പതി,ആയുർവ്വേദം,ഹോമിയോ ഡിപ്പാർട്ട്‌മെന്റുകളും മുക്കം കെ.എം.സി.ടി.മെഡിക്കൽ കോളജ് ഹോസ്പിറ്റലും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ചും മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കാളികളായി.
പെയിൻ ആന്റ് പാലിയേറ്റീവ് കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉൽഘാടനം ചെയ്തു.സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.ഒ.എം.ശ്രീനിവാസൻ നായർ,ഒ.കെ.സദാനന്ദൻ,എം.കെ.രാജേന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,ദേവി(പാലിയേറ്റീവ് നഴ്സ്) എന്നിവർ സംസാരിച്ചു.നാഞ്ഞൂറോളം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു.എല്ലാ കുടുംബങ്ങൾക്കും വിഭവ സമൃദ്ധമായ കിറ്റുകളും കൈമാറി.വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
സാംസ്കാരിക സായാഹ്നം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ സ്വാഗതവും ബീന പത്മദാസ് നന്ദിയും പറഞ്ഞു.വി.ജെ.ചാക്കോ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,വേലായുധൻ മുറ്റൂളിൽ,സി.പി.ഉണ്ണിമോയി,പി.പി.ജുബൈർ കൂടത്തായി എന്നിവർ സംസാരിച്ചു.ഫെസ്റ്റ് ഫെബ്രുവരി 9 ന് സമാപിക്കും.
ഫോട്ടോ:ഓമശ്ശേരി ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ലിന്റോ ജോസഫ് എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.
0 Comments