മുക്കം ഉപജില്ല എൽ പി , യു പി കായിക മേളയിൽ ഓവറോൾ ചാമ്പ്യൻമാരായ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കായികതാരങ്ങളും അധ്യാപകരും ചേർന്ന് മുൻ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടിൽ നിന്നും സ്വർണക്കപ്പ് ഏറ്റുവാങ്ങുന്നു.
തിരുവമ്പാടി :
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന എൽപി , യുപി ഉപജില്ലാ കായികമേളയിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
മുക്കം ഉപജില്ലാ കായികമേളയിൽ ആദ്യമായിട്ടാണ് വേനപ്പാറ യു പി സ്കൂൾ കിരീടം സ്വന്തമാക്കുന്നത്. സ്കൂളിലെ ആയിഷ, റബിയ ഫിദ എന്നീ വിദ്യാർഥികൾ വ്യക്തിഗത ചാമ്പ്യൻമാരുമായി.
എൽ പി കിഡ്ഡീസ് , എൽ പി മിനി ഗേൾസ് വിഭാഗങ്ങളിലും ലിറ്റിൽ ഫ്ലവറിന് ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ലഭിച്ചു.
വിജയികൾക്ക് തിരുവമ്പാടി മുൻഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ട്രോഫികൾ വിതരണം ചെയ്തു.
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ ജെ ആൻ്റണി, ഹെഡ്മാസ്റ്റർമാരായ ജോളി ജോസഫ്, സിബി കുര്യാക്കോസ്, ഷമീർ സി എം , ജെയിംസ് ജോഷി, കായികാധ്യാപകരായ ഷാജി ജോൺ പി എം എഡ്വേഡ് എന്നിവർ പ്രസംഗിച്ചു.
കായിക കിരീടം നേടിയ വേനപ്പാറ യുപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുല്ലൂരാംപാറ അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി.
ഗംഭീരവിജയം നേടിയ വിദ്യാർഥികൾക്കും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകൻ വിമൽ വിനോയിക്കും പി ടി എ യുടെ നേതൃത്വത്തിൽ നാളെ പ്രൗഡഗംഭീര സ്വീകരണം നൽകും.
0 Comments