തിരുവമ്പാടി :
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യുപി സ്കൂളിൻ്റെ എഴുപത്തിമൂന്നാം വാർഷികാഘോഷം St. Jo Gala- 2K25 താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് സ്വാഗതമാശംസിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മുഖ്യപ്രഭാഷണം നടത്തി.
സർവീസിൽ നിന്ന് വിരമിക്കുന്ന എൽസമ്മ ടീച്ചറേയും പി.ടി.എ പ്രസിഡണ്ട് സിജോയ് മാളോലയെയും ചടങ്ങിൽ ആദരിച്ചു.
വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു. വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, സിജോയ് മാളോല, ജിൻസ് മാത്യൂ, അബ്ദുൾ റഷീദ് , സ്കൂൾ ലീഡർ ക്രിസ് ബി. ഫ്രാൻസിസ് , ലയ അന്ന ജോസഫ്, പാർവണ പ്രദീപ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
വാർഷിക റിപ്പോർട്ട് ഡിജിറ്റൽ അവതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് കലാസന്ധ്യയും നടത്തി.
0 Comments