കുന്ദമംഗലം :
നവീകരിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. കുന്ദമംഗലം അങ്ങാടി സൗന്ദര്യവത്ക്കരണ പദ്ധതി സമർപ്പണം പി.ടി.എ റഹീം എം എൽ.എ നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് എക്സികുടീവ് ഡയറക്ടർ നിഷാദ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ റൂബി നസീർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു , ജില്ല പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രീതി യു.സി, ശബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബൂബക്കർ, എൻ. ഷിയോ ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.പി മാധവൻ, പി. ശിവദാസൻ നായർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജി ചോലക്കൽ മീത്തൽ , കെ. സുരേഷ് ബാബു, നജീബ് പാലക്കൽ, വിവിധ കക്ഷി നേതാക്കളായ എം.കെ മോഹൻദാസ് എം. ബാലസുബ്രമണ്യൻ, എൻ. കേളൻ, സുധീർ കുന്ദമംഗലം, എ.പി ഭക്തോത്തമൻ, മെഹബൂബ് കുറ്റികാട്ടൂർ, ശോഭ അബൂബക്കർ ഹാജി, ഒ വേലായുധൻ , വിനോദ്, ബഷീർ പുതുക്കുടി സംസാരിച്ചു.
0 Comments