Ticker

6/recent/ticker-posts

കേരള കലാ സാംസ്കാരിക വേദി (ജേക്കബ്) ജില്ലാ പ്രതിനിധി സംഗമം നടത്തി




കോഴിക്കോട് : യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനും കുടുംബത്തിലും സമൂഹത്തിലും കൊള്ളാവുന്ന ഉത്തമ പൗരരായി അവരെ വളർത്തിക്കൊണ്ടു വരാനും കലാകാരൻമാർക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കെപിസിസി 
 സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു.


 കേരള കലാ സാംസ്കാരിക വേദി (ജേക്കബ്) കോഴിക്കോട് ജില്ല പ്രതിനിധി സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ. ഷീല നൂൺ, സി. കെ ബാലകൃഷ്ണൻ, ജുവൽ ഷാരോൺ, സനൂപ് കുറ്റ്യാടി എന്നിവരെ  ആദരിച്ചു. നിർധനരായ കിടപ്പു രോഗികൾക്ക് വേണ്ടി വീൽ ചെയറുകളും വിതരണം ചെയ്തു. കേരള കലാ സാംസ്കാരിക വേദി (ജേക്കബ്) സംസ്ഥാന പ്രസിഡണ്ട് ചക്രപാണി കുറ്റ്യാടി അധ്യക്ഷത വഹിച്ചു.  സഹകരണ പെൻഷൻ ബോർഡ് മുൻ ചെയർമാൻ കെ.സി. ബാലകൃഷ്ണൻ, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന സെക്രട്ടറി വീരാൻകുട്ടി, ജില്ലാ പ്രസിഡന്റ് കെ. പി. രാധാകൃഷ്ണൻ, രാജൻ വർക്കി, നൗഷാദ് കല്ലാച്ചി, ഷഫീഖ് തറോപ്പൊയിൽ, മൈക്കിൾ ആൻറണി എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

ചിത്രം :

1. കേരള കല സാംസ്കാരിക വേദി (ജേക്കബ്) കോഴിക്കോട് ജില്ല പ്രതിനിധി സംഗമം  കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.

2. കേരള കല സാംസ്കാരിക വേദി (ജേക്കബ്) കോഴിക്കോട് ജില്ല പ്രതിനിധി സംഗമത്തിൽ നിർധനരായ രോഗികൾക്കുള്ള വീൽചെയറുകളുടെ വിതരണം  കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.
3.

Post a Comment

0 Comments