Ticker

6/recent/ticker-posts

ഒരു മിനുട്ട് കൊണ്ട് വ്യവസായം! കേരളത്തില്‍ അത് ശരിക്കും നടക്കും’; മന്ത്രി പി രാജീവിന്റെ എഫ്ബി പോസ്റ്റ് വൈറൽ.



കേരളത്തിന്റെ വളര്‍ച്ചയെയും വികസനത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എഴുതിയ ലേഖനം, അതും വസ്തുതകളും കണക്കുകളും നിരത്തിയുള്ള വിവരണമായിട്ടും അതിനെ അംഗീകരിക്കാന്‍ കേരളത്തിന്റെ പ്രതിപക്ഷത്തിന് കഴിയുന്നില്ല. കേരളത്തില്‍ ഒരു മിനുട്ട് കൊണ്ട് വ്യവസായം ആരംഭിക്കാനുവുമെന്ന ചര്‍ച്ചകളും പുരോഗമിക്കുമ്പോള്‍ മന്ത്രി പി രാജീവ് അക്കാര്യം ഉറപ്പു നല്‍കുകയാണ് എഫ്ബി കുറിപ്പിലൂടെ.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം


കേരളത്തില്‍ ഒരു മിനുട്ട് കൊണ്ട് വ്യവസായം ആരംഭിക്കാനാകുമെന്ന കാര്യവും കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഒന്നാമതാണെന്ന കാര്യവും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് വലിയൊരു വിഭാഗം ആളുകളിലേക്ക് കൂടി എത്തിച്ചേര്‍ന്നിട്ടുണ്ട്. തീര്‍ച്ചയായും ഇത് കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ കടന്നുവരുന്നതിനും സാഹചര്യമൊരുക്കും. കേരളം ഇന്ന് നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമാണ്. ഏറ്റവും മികച്ച കമ്പനികള്‍ ഏറ്റവും മികച്ച ടാലന്റിനെത്തേടി ഏറ്റവും മികച്ച ഇന്റസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 ലക്ഷ്യസ്ഥാനത്തേക്ക് കടന്നുവരുന്നു. ഐബിഎം, കോങ്ങ്‌സ്‌ബെര്‍ഗ്, സ്ട്രാഡ ഗ്ലോബല്‍, നോവ്.ഐഎന്‍സി, അര്‍മാഡ.എഐ, സാഫ്രാന്‍, ഡി സ്‌പേസ്, ഭാരത് ബയോടെക്, എച്ച് സി എല്‍ ടെക്, വിപ്രോ, ടി സി എസ്, അഡെസ്സോ ഗ്ലോബല്‍, ടാറ്റ എല്‍ക്‌സി, ഏണ്‍സ്റ്റ് ആന്റ് യങ്ങ്, ഐബിഎസ് സോഫ്റ്റുവെയര്‍, ഇന്‍ഫോസിസ്, യുഎസ്ടി ഗ്ലോബല്‍, സിസ്‌ട്രോം ടെക്‌നോളജീസ് തുടങ്ങി നിരവധി കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയോ ചെയ്തു. കേരളത്തിലെത്തിയ കമ്പനികള്‍ കൂടുതല്‍ കമ്പനികളുമായി കേരളത്തെക്കുറിച്ച് നല്ല അഭിപ്രായം പങ്കുവെക്കുകയും അവരെക്കൂടി കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. കേരളത്തിന് വേണ്ടി ഞങ്ങള്‍ക്കൊപ്പം സംസാരിക്കാന്‍ ഈ നാട്ടിലെ വ്യവസായികള്‍ തയ്യാറാണ്. അപ്പോഴും ഇവിടെ ഇതൊക്കെ ശരിക്കും നടക്കുമോ എന്ന് ശങ്കയുള്ള ചിലര്‍ കാണും, കാരണം അത്രമേല്‍ ആഴത്തില്‍ കേരളത്തെക്കുറിച്ചൊരു പ്രൊപ്പഗണ്ട പണ്ടുമുതലേ പ്രചരിക്കപ്പെട്ടിരുന്നു. ഈ പ്രൊപ്പഗണ്ടയൊക്കെ ഇപ്പോള്‍ തകര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. കേരളത്തില്‍ ഇതൊക്കെ ‘ശരിക്കും നടക്കും.’
കേരളം മുന്നേറും..സർക്കാർ കൂടെഉണ്ട്

Post a Comment

0 Comments