Ticker

6/recent/ticker-posts

ഏതൻ‌സ് ലീഗുകൾക്ക് പ്രൗഡ ഗംഭീര തുടക്കം.


താമരശ്ശേരി :            
ഓടക്കുന്ന്  , 
മൂന്ന് ദിവസങ്ങളിലായി   ഓടക്കുന്ന് ഏതൻ‌സ് മിനി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന  സൈഫ് അലി ഖാൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയുള്ള ഏതൻ‌സ് പ്രീമിയർ ലീഗ് സീസൺ 11 നും ഷുഹൈബ്,മർവാൻ,നിഷാദ് സ്മാരക വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഏതൻസ് ജൂനിയർ ലീഗ് സീസൺ 1 നും പ്രൗഢ ഗംഭീര തുടക്കം. 

             ചടങ്ങ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എ അരവിന്ദൻ ഉദ്‌ഘാടനം ചെയ്തു.

ഏതൻ‌സ് സെക്രട്ടറി  പി സി അഹമ്മദ് റഷീദ് അധ്യക്ഷധ  വഹിച്ച ചടങ്ങിൽ സംസ്ഥാനത്തിനകത്തും പുറത്തും ജില്ലയേയും സംസ്ഥാനത്തെയുമെല്ലാം പ്രതിനിധീകരിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നാട്ടുകാരായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി അയൂബ് ഖാൻ,മുൻ പഞ്ചായത്ത് പ്രസിഡന്റും നാടിന്റെ മൈതാനം കമ്മറ്റി ചെയർമാനുമായ ജെ ടി അബ്ദു റഹ്മാൻ,വത്സൻ മേടോത്ത്,എ സി ഗഫൂർ,സി മുഹ്‌സിൻ,കെ സി താഹിർ,ഷഫീഖ് പേപു ,സഹൽ പി കെ,റയീസ് കാൽകു തുടങ്ങിയവർ നൽകി.
             യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കാൽപന്താണ് ഞങ്ങളുടെ ലഹരി എന്ന ക്ലബ്ബിന്റെ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി 
കോഴിക്കോട് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ  ഷാജു സി.പി യുടെ  ലഹരി വിരുദ്ധ ഉദ്ബോധന ക്ലാസും നടന്നു .അദ്ദേഹത്തിനുള്ള ഉപഹാര സമർപ്പണം പ്രവാസി വ്യവസായി വി ടി സലിം നിർവഹിച്ചു.ഏതൻ‌സ് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി  പി സി അസ് ലം നന്ദിയും പറഞ്ഞു ചടങ്ങ് അവസാനിപ്പിച്ചതിന് ശേഷം നയന മനോഹരമായ പ്രകാശ വെടിക്കെട്ടും ഉണ്ടായിരുന്നു.

               ഏതൻ‌സ് പ്രീമിയർ ലീഗ് സീസൺ 11(APL-11)ഫൈനലും ഏതൻ‌സ് ജൂനിയർ ലീഗ് സീസൺ 1(AJL-11)ഫൈനലും ഇന്ന് വൈകിട്ട് ഓടക്കുന്ന് ഏതൻ‌സ് മിനി സ്റ്റേഡിയത്തിൽ വച്ച് നടക്കും

Post a Comment

0 Comments