കോടഞ്ചേരി: നെല്ലിപ്പൊയിൽ അങ്ങാടിക്ക് സമീപം മിൽക്ക് സൊസൈറ്റിയുടെ സമീപത്തായി വക്കച്ചൻ കുന്നത്തേട്ടന്റെ വീടിന് സമീപം പുലിയുടെ സാന്നിധ്യം കണ്ടതായി സംശയിക്കുന്നു.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് സ്ഥലത്ത് എത്തുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.
തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിക്കുകയും, സമീപത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു.
പുലിയെ കണ്ടെന്ന് പറയപ്പെടുന്ന വാഹനത്തിൽ ഉണ്ടായിരുന്നവരും സ്ഥലത്തെത്തിയിട്ടുണ്ട് സ്ഥലത്ത് നിലവിൽ ഉദ്യോഗസ്ഥരും നാട്ടുകാരും പരിശോധന നടത്തുന്നു.
0 Comments