Ticker

6/recent/ticker-posts

വാർഷികാഘോഷവും അനുമോദനവും നടത്തി.



താമരശ്ശേരി: ഈർപ്പോണ ,
എ എം എൽ പി സ്ക്കൂൾ ഈർപ്പോണ ,സിംഫണി -2025 സ്കൂൾ വാർഷികവും പ്രതിഭകൾക്കുള്ള അനുമോദനവും  എം കെ മുനീർ  എം എൽ എ നിർവ്വഹിച്ചു.

 സബ്ജില്ലാ തലത്തിൽ വിവിധ മേളകളിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ കരസ്ഥമാക്കിയ കുട്ടികൾക്കും ,
കുട്ടികളെ പ്രാപ്തരാക്കിയ ടീച്ചർക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. പ്രധാനാധ്യാപിക  കെ താഹിറ സ്വാഗതം പറഞ്ഞു.
താമരശ്ശേരി ഉപജിജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ്‌ പി മുഖ്യാതിഥിയായി.
 ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  അരവിന്ദൻ അധ്യക്ഷത വഹിച്ചു.

അശംസകളർപ്പിച്ച്‌ കൊണ്ട്‌,എ കെ കൗസർമ്മാസ്റ്റർ,( സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ )വാർഡ്‌ മെംബർ ഖദീജ സത്താർ,മർക്കസ്‌ അസോസിയേറ്റ്‌ ഡയരക്റ്റർ ഉനൈസ്‌ മുഹമ്മദ്‌.RCFI പ്രതിനിധി മുസ്തഫ എം എംസലീം,സിദ്ദീഖ്‌ പി, പോക്കർ മാസ്റ്റർ, നാസിമുദ്ധീൻ,  മുത്തുക്കോയ തങ്ങൾ, മുജീബ്‌ റഹ്മാൻ പി,  ഷാനവാസ്‌ ഈർപ്പോണ,ബഷീർ  ടി കെ കോരങ്ങാട്‌, ഷഹാന ( CRC കോർഡിനേറ്റർ ) അലി,ലൈല .എം, എന്നിവർ സസാരിച്ചു. 

ചടങ്ങിന്‌  പിടിഎ പ്രസിഡണ്ട്  അഷ്‌ റഫ്‌ . കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments