ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങം പുറം അങ്കണവാടി കെട്ടിടത്തിൽ കൊടുവള്ളി ബ്ലോക് പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വനിതാ ഫെസിലിറ്റേഷൻ സെന്റർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു.അങ്കണവാടി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു.ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,പഞ്ചായത്തംഗങ്ങളായ ഒ.പി.സുഹറ,അശോകൻ പുനത്തിൽ,വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി,മുൻ പഞ്ചായത്തംഗങ്ങളായ കെ.ടി.മുഹമ്മദ്,ഫാത്വിമ വടിക്കിനിക്കണ്ടി,എ.എൽ.എം.സി.അംഗം കെ.പി.ഹംസ,പി.അബ്ദുൽ മജീദ് മാസ്റ്റർ,കെ.പി.അബ്ദുൽ അസീസ് സ്വലാഹി,ആർ.എം.അനീസ്,പി.വി.മുഹമ്മദ് സ്വാദിഖ്,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,കെ.ടി.കബീർ,പി.പി.നൗഫൽ,യു.കെ.ശാഹിദ്,കെ.ജാബിർ,ഇ.കെ.അഹ്മദ് കുട്ടി,അബ്ദു കൊയിലാട്,അങ്കണവാടി വർക്കർ ഷൈജ ടീച്ചർ,ഹെൽപർ പ്രസീത,ആശാ വർക്കർ കെ.പി.ആയിഷ,ഹുസൈൻ കാഞ്ഞിരക്കണ്ടി,കരീം പുതിയോട്ടിൽ,കെ.ശംസുദ്ദീൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി കനിങ്ങം പുറം അങ്കണവാടി കെട്ടിടത്തിൽ നിർമ്മിച്ച വനിതാ ഫെസിലിറ്റേഷൻ സെന്റർ കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
0 Comments