Ticker

6/recent/ticker-posts

അടൂർ ബൈപ്പാസിൽ ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി ; രണ്ട് യുവാക്കൾക്ക് ​ദാരുണാന്ത്യം.



പത്തനംതിട്ട: 
അടൂർ ബൈപ്പാസിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മിത്രപുരത്ത് ഇന്നലെ അർധ രാത്രി 12.15 ഓടെയാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. അടൂരിൽ നിന്നു പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്.

ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം അറിയാൻ സാധിക്കു എന്നും പൊലീസ് വ്യക്തമാക്കി.

സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ് മരിച്ച യുവാക്കൾ. അപകടത്തിൽ ഇവർ തത്ക്ഷണം മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

 അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. മൃത​ദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

0 Comments