Ticker

6/recent/ticker-posts

ജനവിരുദ്ധ ഗവൺമെന്റുകൾക്കെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരണം ; എം. എ റസാഖ് മാസ്റ്റർ.



തിരുവമ്പാടി : 
ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ പ്രസ്താവിച്ചു.

അഴിമതിയിലും ജനവിരുദ്ധതയിലും പരസ്പരം മത്സരിക്കുന്ന മോദി പിണറായി ഗവൺമെന്റുകൾ ജനക്ഷേമ പ്രവർത്തനങ്ങളിലും വികസന പ്രവർത്തനങ്ങളിലും നാടിനെ ബഹുദൂരം പിറകോട്ട് വലിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സമൂഹത്തെ ഒറ്റപ്പെടുത്താനും അവകാശങ്ങൾ കവർന്നെടുക്കാനും ഇരു ഗവൺമെന്റുകളും വലിയ താല്പര്യമാണ് കാണിക്കുന്നത്.

മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യാരാജ്യത്തിന്റെ പാരമ്പര്യം ദളിതുകളെയും ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗത്തെയും സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ്, എന്നാൽ സമീപകാലത്ത് ഈ വിഭാഗങ്ങളുടെ അവകാശങ്ങൾ ഓരോന്നോരോന്നായി കവർന്നെടുത്ത് അവരെ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് മോദിയും, പിണറായിയും നടത്തുന്നത്. തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഹരിതാഭം 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഫഖി തങ്ങൾ സെന്ററിന്റെ ഫണ്ട് സമാഹരണത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ നിന്നും കോട്ട പൂർത്തീകരിച്ച തിരുവമ്പാടി പഞ്ചായത്തിനേ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

പഞ്ചായത്തിലെ മുഴുവൻ യൂണിറ്റിലെയും പ്രധാന പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച ഹരിതാഭം പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് സി. കെ കാസിം, ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് തുടങ്ങിയവർ പ്രവർത്തകർക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രഭാഷണം നടത്തി.

പരിപാടിയുടെ മുഖ്യാതിഥി അഡ്വക്കേറ്റ് ഫാത്തിമ താഹലിയ മുഖ്യപ്രഭാഷണം നടത്തികൊണ്ട് സംസാരിച്ചു .

മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഗഫൂർ കല്ലുരുട്ടി, ഖത്തർ കെഎംസിസി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ, പി.എം മുജീബ് റഹ്‌മാൻ, അബ്ദുസമദ് പേകടൻ തുടങ്ങിയവർ ആശംസ ഭാഷണം നടത്തി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മോയിൻ കാവുങ്ങൽ അധ്യക്ഷത വഹിച്ച യോഗതിന് ജനറൽ സെക്രട്ടറി ഷൗക്കത്തലി കൊല്ലളത്തിൽ സ്വാഗതവും, അസ്കർ ചെറിയമ്പലത്ത് നന്ദിയും പറഞ്ഞു.

ഷെറീന കിളിയണ്ണി , ജൗഹർ പുളിയംകോട്, സുഹൈൽ ആശാരിക്കണ്ടി, മുജീബ് റഹ്‌മാൻ പേക്കാടൻ, നബീസ ചെറിയമ്പലത്തു, ജംഷീദ് കാളിയേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments