കൽപറ്റ: വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം.
തലപ്പുഴയിൽ കാട്ടിയെരിക്കുന്നിൽ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാൽപാടുകൾ കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചിട്ടും വനപാലകർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ജില്ലയിൽ അടിക്കടി കടുവയുടെ സാന്നിധ്യം കണ്ടുവരുന്നത് ജനങ്ങളിൽ വലിയ അരക്ഷിതാവസ്ഥ ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം നാടിനെ വിറപ്പിച്ച നരഭോജിക്കടുവയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ഇതെത്തുടർന്ന് ജനവാസമേഖലയുമായി അതിരിടുന്ന വന ഭാഗങ്ങളിൽ തിരച്ചിൽ നടത്തുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.
സർക്കാർ എന്നും ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും വന്യ ജീവികളിൽ നിന് ജനങ്ങളുട സുരക്ഷ ഉറപ്പുവരുത്തുന്നതുമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി പറയുകയുണ്ടായി.
0 Comments