കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ഓവറോൾ കിരീടം നേടി. എ.എം.എൽ.പി നൂറാംതോട്, ജി.യു.പി ചെമ്പുകടവ് സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് പി. കായിക മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, പ്രധാനധ്യാപകരായ സുരേഷ് തോമസ്, ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments