Ticker

6/recent/ticker-posts

മുക്കം നഗരസഭയുടെ സമഗ്രം നൂതനം വിദ്യാഭ്യാസ പദ്ധതിയുമായി വേനപ്പാറ യുപി സ്കൂൾ '



ഓമശ്ശേരി :
വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിന് മുക്കം നഗരസഭയുടെ സമഗ്രം നൂതനം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.


സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ മാസ്റ്റർ നിർവഹിച്ചു.
നഗരസഭാംഗം വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു.
 പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഫാ. സിറിൻ ജോസഫ് പിടിഎ പ്രസിഡൻ്റ് അബ്ദുൽസത്താർ അധ്യാപകരായ ബിജു മാത്യു, ബിജില സി.കെ, സിന്ധു സഖറിയ വിദ്യാർഥി പ്രതിനിധി എമിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
മുക്കം നഗരസഭയിലെ യു പി സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

മനുഷ്യനും പ്രകൃതിയും എന്ന വിഷയത്തിൽ ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ രാജൻ ക്ലാസെടുത്തു. ക്യാമ്പ് ഫയറിന് സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവ് ശ്രീനിഷവിനോദ് അധ്യാപകരായ ഷാനിൽ പി എം എബി തോമസ്, വിമൽ വിനോയി എന്നിവർ നേതൃത്വം നൽകി. രാവിലെ നടന്ന കായികപരിശീലന ക്ലാസിന് സ്കൗട്ട്സ് മാസ്റ്റർ അബ്ദുൾ നാസർ മാസ്റ്റർ നേതൃത്വം നൽകി.
ഇന്ന് വനപർവത്തിൽ നടക്കുന്ന ക്ലാസിന് മുൻഫോറസ്റ്റ് ഉദ്യോഗസ്ഥൻ പി സുരേഷും ഉച്ചയ്ക്കു ശേഷം സ്കൂളിൽ നടക്കുന്ന മാലിന്യമുക്ത നവകേരളം ശിൽപശാലയ്ക്ക് മുക്കം ക്ലീൻ സിറ്റി മാനേജർ സജി മാധവനും നേതൃത്വം നൽകും. 7 മണിക്ക് സമാപന യോഗത്തിൽ വെച്ച് മുക്കം നഗരസഭ ചെയർമാൻ ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

Post a Comment

0 Comments