വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാലയുടെ ഉദ്ഘാടനം കഥാകൃത്ത് എ വി സുധാകരൻ മാസ്റ്റർ നിർവഹിക്കുന്നു.
ഓമശ്ശേരി
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുന്നതിനായി എഴുത്തുകൂട്ടം വായനക്കൂട്ടം സ്കൂൾ തല ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ശില്പശാലയുടെ ഉദ്ഘാടനം കഥാകൃത്ത് എ വി സുധാകരൻ നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
ഉജ്ജ്വല ബാല്യം സംസ്ഥാന അവാർഡ് നേടിയ ആഗ്നയാമി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ, എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ്, വിദ്യാരംഗം കൺവീനർ സ്മിതമാത്യു ,ബിജില സി കെ, ഷബ്ന എം എ എന്നിവർ പ്രസംഗിച്ചു.
0 Comments