Ticker

6/recent/ticker-posts

ചമൽ കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി .



താമരശ്ശേരി :  
2025 ഫെബ്രുവരി 06 മുതൽ 15 (1200 മകരം 26 മുതൽ കുംഭം 03 ) വരെ യുള്ള കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

ക്ഷേത്ര പ്രസിഡണ്ട്‌ ചന്ദ്രബോസ്, ഉത്സവകമ്മറ്റി പ്രസിഡണ്ട് പി.കെ ദിനേശൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട്‌ എൻ.കെ സാമിക്കുട്ടി മറ്റ് ക്ഷേത്ര ഭാരവാഹികളുടെയും, ഭക്തരുടേയും സാനിധ്യത്തിൽ രാവിലെ 7:30 ന് കീഴ്കാവിലും, വൈകിട്ട് 7മണിയ്ക്ക് മേലെ ക്ഷേത്രത്തിലും മേൽശാന്തി സുരേന്ദ്ര ശർമ കൊടിയേറ്റ കർമം നിർവഹിച്ചു.

വൈകിട്ട് 5:30 ന് ക്ഷേത്ര മാതൃസമിതി യുടെ നേതൃത്വത്തിൽ ഡിജിറ്റൽ തബോലയുടെ അകമ്പടിയോടുകൂടി അഞ്ഞൂറോളം പങ്കെടുത്ത കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി.

വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്ര പ്രസിഡണ്ട്‌ ചന്ദ്രബോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപദേശക സമിതി പ്രസിഡണ്ട്‌ എൻ.കെ സാമികുട്ടി സാംസ്‌കാരിക ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഉത്സവ കമ്മറ്റി പ്രസിഡണ്ട്‌ പി.കെ ദിനേശൻ, യുവജനസമിതി പ്രസിഡണ്ട്‌ ശ്രീരാജ് കയമാക്കിൽ, മാതൃസമിതി പ്രസിഡണ്ട്‌ ഗീത രവീന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.

ക്ഷേത്ര വൈസ് പ്രസിഡണ്ട്‌ ദാമോദരൻ സ്വാഗതവും, യുവജനസമിതി രക്ഷാധികാരി സതീശൻ സി.കെ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി.

Post a Comment

0 Comments