തിരുവമ്പാടി :
ടീംസ് ഓഫ് നെല്ലാ നിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷിക പൊതുയോഗം സിബി വെട്ടിക്കാട്ടിലിന്റെ വീട്ടു പരിസരത്ത് വച്ച് നടത്തി. സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ അധ്യക്ഷനായി.
മികച്ച ചാരിറ്റി പ്രവർത്തകനും ആന്തസ് ഫാർമസ്യൂട്ടിക്കൽസ് ഉടമയുമായ ശ്രീ ബാജി ജോസഫ് കാക്കനാട് പരിപാടി ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി സെക്രട്ടറി റംഷാദ് ചെറുകാട്ടിൽ 2024- 25 വർഷത്തെ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
ചടങ്ങിൽ വച്ച് സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും 55 അധികം പേർക്ക് രക്തദാനത്തിലൂടെ പുതുജീവനേ കുകയും ചെയ്ത ശ്രീ ബിനു ജോസഫ് വടയാറ്റുകുന്നേലിനെ സൊസൈറ്റിയുടെ രക്ഷാധികാരി ജോസ് സക്കറിയാസ് അഴകത്ത് മെമെന്റോ നൽകി ആദരിച്ചു.
ശിവദാസൻ അരീക്കൽ,ലിബി ചാക്കോ മടുക്കയിൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങുകൾക്ക് ബോണി ജേക്കബ് അഴകത്ത് നേതൃത്വം നൽകി.
സൊസൈറ്റിയുടെ 2025 -26 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് - ബിനു ജോസഫ് വടയാറ്റു കുന്നേൽ
സെക്രട്ടറി- സിബി വെട്ടിക്കാട്ട്
ട്രഷറർ - സജി മാത്യു കുറ്റിക്കാട്ട് മണ്ണിൽ
വൈസ് പ്രസിഡണ്ട്മാർ- ബോണി ജേക്കബ് അഴകത്ത്, ജലീൽ ഉള്ളാടൻ
ജോയിൻ സെക്രട്ടറിമാർ- റംഷാദ് ചെറുകാട്ടിൽ,ശിവദാസൻ അരീക്കൽ.
രക്ഷാധികാരി- ജോസ് സക്കറിയാസ് അഴകത്ത്
പുതിയ വർഷത്തിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് സൊസൈറ്റിയുടെ പ്രവർത്തനം വിപുലീകരിക്കുവാൻ തീരുമാനിച്ചു.
അംഗത്വത്തിനായി ബന്ധപ്പെടേണ്ട നമ്പർ
9544900206
8943596943
0 Comments