തിരുവമ്പാടി: ക്ഷയരോഗമുക്ത കേരളത്തിനായി 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ക്ഷയരോഗികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റ്
ധനസഹായം നൽകി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ധനസഹായ കൈമാറ്റ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ജനിൽ ജോൺ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ
റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എംഡി സന്തോഷ് ശ്രീധർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയക്ക് ഫണ്ട് കൈമാറി. ക്ഷയരോഗ മുക്ത കർമ്മ പദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ വിശദീകരിച്ചു.
മുക്കം എസ്സ് ടി എസ്സ് ശശി, റോട്ടറി ക്ലബ് സെക്രട്ടറി റോഷൻ മാത്യു, റോട്ടറി ജി ജി ആർ എ ജെ തോമസ്, പ്രോഗ്രാം ഡയറക്ടർ അനീഷ് സെബാസ്റ്റ്യൻ, എ ജി സുകുമാരൻ എന്നിവർ സംസാരിച്ചു.
0 Comments