Ticker

6/recent/ticker-posts

റോഡ് & മൗണ്ടൈന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.



നോളജ് സിറ്റി : കോഴിക്കോട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റേയും മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ റോഡ് & മൗണ്ടൈന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി ജില്ലയിലെ നൂറോളം കായിക താരങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. മിഹ്‌റാസ് ആസ്പത്രി അങ്കണത്തില്‍ വെച്ച് നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പുതുപ്പാടി സ്‌പോട്‌സ് അക്കാദമി വൈസ് പ്രസിഡന്റ് കെ എ ഐസക് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി വി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി സി എഫ് പി എം ഒ ഡോ. സയ്യിദ് നിസാം റഹ്‌മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
സ്റ്റേറ്റ് സ്‌പോട്‌സ് കൗണ്‍സില്‍ അംഗം അബ്ദുര്‍ റഹ്‌മാന്‍ മാസ്റ്റര്‍, പുതുപ്പാടി സ്‌പോട്‌സ് ആക്കാദമി സെക്രട്ടറി ബിജു വാച്ചാലില്‍, കെ എം ഡി മുഹമ്മദ്, ശ്രീജി കുമാര്‍ പൂനൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ സി റഫീഖ് സ്വാഗതവും പി കെ സുകുമാരന്‍ നന്ദിയും പറഞ്ഞു.


ഫോട്ടോ: മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ജില്ലാതല റോഡ് ആന്‍ഡ് മൗണ്ടൈന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഡോ. സയ്യിദ് നിസാം റഹ്‌മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

Post a Comment

0 Comments