കോടഞ്ചേരി:
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 - 25 വർഷത്തെ എൻഎസ്എസിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടന്നു.
മീനങ്ങാടി ക്ലസ്റ്റർ കോഡിനേറ്ററും കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൊമേഴ്സ് അധ്യാപകനുമായ രാജേന്ദ്രൻ എം കെയും കോഴിക്കോട് കരുവൻപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹിസ്റ്ററി അധ്യാപകനും തിരുവമ്പാടി ക്ലസ്റ്റർ കോഡിനേറ്ററുമായ രതീഷ് സാറും എൻഎസ്എസിന്റെ യൂണിറ്റ് തല പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ സൂക്ഷിക്കേണ്ട വിവിധ റെക്കോർഡുകളും, വിദ്യാർത്ഥികളുടെ എൻഎസ്എസ് ഡയറിയും പരിശോധിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സായ ലിയ ജോസഫ്, ബ്രിന്റോ റോയ്, ഗ്രാഫിൻ മരിയ ബിനോയ്, കെവിൻ റോയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, അധ്യാപകർ, അനധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആൻവിയ ടിജി, അൽഫോൻസാ ജോസഫ് എന്നിവർ പ്രോഗ്രാം ആങ്കറിംഗ് നടത്തി
വോളണ്ടിയേഴ്സിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ ഏറെ മികച്ചതെന്ന് ഇൻസ്പെക്ഷൻ സംഘം വിലയിരുത്തി. 2023- 24 വർഷത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റുകളിലൊന്നായി വേളങ്കോട് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
0 Comments