Ticker

6/recent/ticker-posts

കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.



ബംഗളൂരു: കണ്ണൂരി​ലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കർണാടകയിൽ വെച്ച് തീപിടിച്ചു. യാത്രക്കാരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കർണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം.

ബസിന്റെ ടയറിന്റെ ഭാഗത്തുനിന്നാണ് തീപടർന്നത്. തീപിടിക്കാനുള്ള കാരണം മനസിലായിട്ടില്ല. ബസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായമില്ലെങ്കിലും യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു.

Post a Comment

0 Comments